Saturday, April 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Entertainment

സിനിമാനടി ആയി എന്നതാകാം അന്ന് അവരുടെ കണ്ണിൽ ഞാൻ ചെയ്ത തെറ്റ് ; എനിക്ക് കിട്ടിയ അനുഭവങ്ങൾ അനുശ്രീ

by PressLive TV
January 29, 2022, 2:58 PM
in Entertainment
11 0
0

തന്റെ ആദ്യ ചിത്രത്തിലെ അനുഭവങ്ങൾ ഹൃദയസ്പർശിയായ ഒരു കുറിപ്പായി നടി അനുശ്രീ എഴുതുന്നു. ഫേസ്ബുക്കിൽ താരമായ വരികളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ താൻ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ചും സംവിധായകൻ ലാൽ ജോസ് നൽകിയ പിന്തുണയെക്കുറിച്ചും അനുശ്രീ പോസ്റ്റിൽ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ലാൽജോസ് സാർ കൊടുത്ത ഇന്‍റര്‍വ്യൂവിലെ ഈ വാക്കുകൾ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ അതെന്നെ 2011-2012 കാലഘട്ടത്തിലെ എന്റെ ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി…ഇതെഴുതുമ്പോൾ എത്ര വട്ടം എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി എന്നു എനിക്കറിയില്ല….സർ പറഞ്ഞ പോലെ റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയിൽ ഞാൻ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പൽ തന്നെ ആയിരുന്നു…അതേ ഉണ്ടായിരുന്നുള്ളു അന്ന്…അന്നു മത്സരിക്കാൻ എത്തിയ ബാക്കി ആൾക്കാരുടെ ലുക്ക് ആന്‍റ് ഡ്രസ് ഒക്കെ കണ്ട്‌ നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിർത്തിയത് സൂര്യടിവി യിലെ ഷോ കോഡിനേറ്റര്‍ വിനോദ് ചേട്ടനാണ്…

ആദ്യദിവസങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടി…ഞാൻ ഒന്നും ഒന്നും അല്ല എന്ന ഒരു തോന്നൽ മനസിനെ വല്ലാതെ ബുദ്ദിമുട്ടിച്ചിരുന്നു അന്നൊക്കെ… പക്ഷെ ഒരു നിയോഗം പോലെ ആ ഷോ യിൽ ഞാൻ വിജയിച്ചു…അന്ന് ഷോ യിൽ കൂടെ ഉണ്ടായിരുന്ന സ്വാസികയും, ഷിബ്‌ലയും ഇന്നും എന്റെ പ്രിയ സുഹൃത്തുക്കളാണ്…പിന്നീടുള്ള ദിവസങ്ങൾ ലാൽജോസ് സർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു…ഏകദേശം ഒരു വർഷം ആയിക്കാണും ഡൈമണ്ട് നെക്ലെസില്‍ തുടങ്ങാൻ…അങ്ങനെ ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത് ദുബായ് യിൽ…എന്റെ കൂടെ വരാനായി അമ്മക്കും പാസ്പോര്‍ട്ട് എടുത്തു…തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ഒന്നും അറിയാത്ത ഞാൻ ദുബായ് യിലേക്ക്… കൂടെ ഉള്ളത് എന്റെ അത്രയും പോലെ അറിയാത്ത എന്റെ പാവം അമ്മ ഒരു മോറല്‍ സപ്പോര്‍ട്ടിന്…..ഒടുവിൽ ദുബായ് എത്തി…

ഷൂട്ടിംഗ് ഒക്കെ ഒന്നു കണ്ടു പഠിക്കാൻ 2,3 ദിവസം മുന്നേ ലാൽ സർ എന്നെ അവിടെ എത്തിച്ചിരുന്നു… അവിടെ ചെന്ന് അവിടെ ഉള്ളവരെ ഒക്കെ കണ്ടപ്പോൾ വീണ്ടും ഞാൻ ഒന്നും അല്ല എന്നൊരു ചിന്ത എന്നെ അലട്ടാൻ തുടങ്ങിയിരുന്നു….ഒരു കമുകുംചേരികാരിക്ക് ആ തോന്നൽ സ്വാഭാവികം ആയിരുന്നു എന്ന് അന്ന് എനിക്ക് മനസ്സിലായില്ല…അന്ന് ലാൽജോസ് സർ തന്ന മോട്ടിവേഷനില്‍ എന്റെ കോപ്ലക്സ് ഒക്കെ മാറ്റിനിർത്തി ഒടുവിൽ ഞാൻ കലാമണ്ഡലം രാജശ്രീ ആയി…ഭർത്താവായ അരുൺ നെ കാണാൻ എയര്‍പോര്‍ട്ട് എക്സലെറ്ററിൽ കയറുന്ന രാജശ്രീ…അതായിരുന്നു എന്റെ സിനിമയിലെ ആദ്യത്തെ ഷോട്ട്….അങ്ങനെ അന്ന് മുതൽ മനസിലുള്ള ഇന്‍ഹിബിഷന്‍ ഒക്കെ മാറ്റി അഭിനയിക്കാൻ തുടങ്ങി…ഒരു നടി ആകാൻ തുടങ്ങി…

ദുബായ് ഷെഡ്യൂള്‍ കഴിഞ്ഞു,നാട്ടിലെ ഷെഡ്യൂള്‍ കഴിഞ്ഞു വീണ്ടും കമുകുചേരിയിലേക്ക്…ഒരുപാട് സന്തോഷത്തോടെ ആണ് വരവ്…ആള്ക്കാര് വരുന്നു, സപ്പോർട്ട് ചെയ്യുന്നു,അനുമോദിക്കുന്നു,പ്രോഗ്രാം വെക്കുന്നു എന്നൊക്കെ ആണ് മനസിലെ പ്രതീക്ഷകൾ പക്ഷെ ഇടക്ക് എപ്പഴൊക്കെയോ നാട്ടിൽ എത്തിയപ്പോൾ നാട്ടുകാരുടെ അറ്റിറ്റ്യൂഡ് ൽ എന്തോ ഒരു മാറ്റം തോന്നിയിരുന്നു… ഡബ്ബിങ് ഒക്കെ കഴിഞ്ഞു വീണ്ടും നാട്ടിലെത്തിപ്പോഴേക്കും ഞാനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാർത്തപ്പെട്ടിരുന്നു…ആ സമയത്തൊക്കെ അണ്ണൻ ഗൾഫിൽ ആയിരുന്നു…അച്ഛൻ ഞങ്ങളോട് ഒന്നും പറഞ്ഞതും ഇല്ല..വിഷമിപ്പിക്കണ്ട എന്നു കരുതിയാകും..പക്ഷെ നാട്ടിൽ ഞങ്ങളെ പറ്റി പറയുന്ന കഥകൾ എല്ലാം എന്റെ cousins എന്നോട് പറയുന്നുണ്ടായിരുന്നു…എന്തോരം കഥകളാണ് ഞാൻ കേട്ടത്…ആ ദിവസങ്ങളിൽ ഞാൻ കരഞ്ഞ കരച്ചിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിൽ പിന്നീട് കരഞ്ഞു കാണില്ല…കരച്ചിൽ അടക്കാൻ വയ്യാതെ സഹിക്കാൻ വയ്യാതെ പഴയ വീടിന്റെ അലക്കു കല്ലിൽ പോയിരുന്നു ഞാൻ ലാൽജോസ് സർ നെ വിളിച്ചു കരഞ്ഞിട്ടുണ്ട്‌….

നീ അതൊന്നും മൈന്‍റ് ചെയ്യണ്ട ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷെ മനുഷ്യന്റെ വായ മൂടി കെട്ടാൻ പറ്റില്ല എന്നായിരുന്നു സർ ന്റെ മറുപടി..ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്ക് ആദ്യമായി കിട്ടിയ ഉപദേശം അതായിരുന്നു.. അന്നൊക്കെ നാട്ടിലെ റോഡിൽ കൂടി നടക്കുമ്പോൾ പണ്ട് കൂട്ടായിരുന്നവർ തിരിഞ്ഞു നിന്നതും,,തിരിഞ്ഞു കൂട്ടുകാരോട് എന്നെയും അമ്മയെയും ഓരോന്നു പറഞ്ഞു ചിരിച്ചതും ഒക്കെ അന്ന് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു….ഒരു മീഡിയ ടീം എന്റെ വീട്ടിൽ വന്നു ഇന്‍റര്‍വ്യൂ എടുത്തപ്പോൾ സംസാരിക്കുന്നതിന്റെ ഇടയിൽ അച്ഛൻ പൊട്ടികരഞ്ഞത് ഞാൻ ഇപോ ഓർക്കുന്നു..എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അച്ഛൻ അന്ന് കരഞ്ഞു പോയത്..ഇതൊക്കെ ഞാൻ പറയുന്ന ഒരേ ഒരാൾ ലാൽജോസ് സർ ആയിരുന്നു..ഒരു പക്ഷെ എന്റെ കോള്‍ ചെല്ലുമ്പോഴൊക്കെ സർ മനസിൽ വിചാരിച്ചിരുന്നിരിക്കാം ഇന്ന് എന്തു പ്രശ്‌നം പറയാൻ ആണ് അനു വിളിക്കുന്നത് എന്ന്..പക്ഷെ ഒരു പ്രാവശ്യം പോലും എന്നെ സമാധാനിപ്പിക്കാതെ സാർ ഫോണ്‍ വെച്ചിട്ടില്ല…പിന്നീട് പതിയെ പതിയെ എനിക്ക് ആ നാടിനോടും നാട്ടുകാരോടും അകൽച്ച തോന്നാൻ തുടങ്ങി… എന്തിനും അമ്പലത്തിലേക്കും,അമ്പലം ഗ്രൌണ്ടിലേക്കും ലേക്കും ഓടിയിരുന്ന ഞാൻ എവിടെയും പോകാതെ ആയി….
എന്റെ നാടിനെ സംബന്ധിച്ച്‌ എന്തേലും ഒക്കെ പഠിച്ചു,കല്യാണം കഴിച്ചു ഒരു കുടുംബമായി അടങ്ങി ഒതുങ്ങി ജീവിക്കാതെ സിനിമാനടി ആയി എന്നതാകാം അന്ന് അവരുടെ കണ്ണിൽ ഞാൻ ചെയ്ത തെറ്റ് But it had already become my passion….അതിനു ഒരു അവസരം വന്നപ്പോൾ ഞാൻ അതിലേക്കു ആയി അത്രേ ഉള്ളു…പക്ഷെ എന്റെ പാഷന് പിന്നാലെ ഞാൻ പോയ ആദ്യ വർഷങ്ങളിൽ എന്റെ കുടുംബത്തിനും എനിക്കും മാനസികമായി കുറെ ചലഞ്ച് നേരിടേണ്ടി വന്നു…ഞങ്ങൾ ചെയ്യുന്ന ഓരോരോ കാര്യങ്ങളും ഭൂതക്കണ്ണാടി യിലൂടെ നോക്കി പുതിയ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നതിൽ ആയിരുന്നു എല്ലാവരുടെയും താല്പര്യം….പക്ഷെ പിന്നീട് ചെറിയ ചെറിയ ക്യാരക്ടര്‍ ചെയ്തു ഞാൻ ഉയരാൻ തുടങ്ങി അപ്പൊ നാട്ടുകാരുടെ ആറ്റിറ്റ്യൂഡും പതിയെ മാറാൻ തുടങ്ങി…പിന്നീട് നാട്ടിൽ നടന്ന ഒരു പ്രോഗ്രാമിൽ ഞാൻ അതു പൊതുവായി പറയുകയും ചെയ്തു ..ഏതു കാര്യത്തിലായാലും വളർന്നു വരാൻ അവസരം കിട്ടുന്ന ഒരാളെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും എന്നോട് ചെയ്തത് പോലെ വാക്കുകൾ കൊണ്ട് പറഞ്ഞു ഇല്ലാതെ ആക്കരുതെന്ന്…ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ട്,താൽപര്യങ്ങൾ ഉണ്ട് അതിനു അവരെ അനുവദിക്കുക…ഒരാളുടെ ഇഷ്ടങ്ങളും, രീതികളും വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക…

വളർന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാൻ സഹായിക്കുക….അന്നും ഇന്നും എന്നും എന്റെ ഗുരുവായി എന്റെ മുന്നിൽ ഉണ്ടായിരുന്നത് എന്റെ ലാൽജോസ് സർ തന്നെ ആയിരുന്നു…എന്റെ സന്തോഷങ്ങളും,സങ്കടങ്ങളും,മണ്ടതരങ്ങളും എല്ലാം സർ നു അറിയാം.. ഇടക്ക് സർ പറഞ്ഞു തന്നിരുന്ന ഉപദേശങ്ങൾ മറന്നു പോയതിന്റെ മണ്ടത്തരങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്…പക്ഷേ എന്നും എന്റെ മനസിൽ ആദ്യ ഗുരു ആയി സർ ഉണ്ടാകും…എന്റെ ജീവിതത്തിൽ ഞാനും,എന്റെ കുടുംബവും എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ലാൽ സർ ആണ്..thanku so much sir for always being for me

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

150 കോടി ബജറ്റുള്ള പവൻ കല്യാണ്‍ ചിത്രത്തെ പിന്നിലാക്കി ബോക്സ് ഓഫീസിൽ ‘ആട് 3’; അത്ഭുതത്തോടെ തെലുങ്ക് മാധ്യമങ്ങൾ
Entertainment

150 കോടി ബജറ്റുള്ള പവൻ കല്യാണ്‍ ചിത്രത്തെ പിന്നിലാക്കി ബോക്സ് ഓഫീസിൽ ‘ആട് 3’; അത്ഭുതത്തോടെ തെലുങ്ക് മാധ്യമങ്ങൾ

March 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
Entertainment

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
നടി മഞ്ജു വാരിയരുടെ കഴുത്തിലെ മഞ്ഞ സ്റ്റിക്കർ ;യാഥാർഥ്യം തുറന്നു പറഞ്ഞു മഞ്ജു
Entertainment

നടി മഞ്ജു വാരിയരുടെ കഴുത്തിലെ മഞ്ഞ സ്റ്റിക്കർ ;യാഥാർഥ്യം തുറന്നു പറഞ്ഞു മഞ്ജു

February 11, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026
തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

March 30, 2026
ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു

ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു

March 30, 2026

Recent News

വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026
തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

March 30, 2026
ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു

ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു

March 30, 2026
PressLive TV

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.