ന്യൂഡൽഹി: പാസ്‌പോർട്ട് സേവനങ്ങളുടെ ഫീസ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കനുസരിച്ച് 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് ₹2,500യും തത്കാൽ സേവനത്തിന് ₹5,000യും നൽകണം. 60 പേജുള്ള പാസ്‌പോർട്ടിന് യഥാക്രമം ₹3,500, ₹6,000 ആയിരിക്കും ഫീസ്. നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്ന പാസ്‌പോർട്ടുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനുള്ള നിരക്കിലും വൻ വർധനവുണ്ട്. പാസ്‌പോർട്ടിന്റെ കാലാവധിയിൽ മാറ്റമില്ല; മുതിർന്നവർക്ക് 10 വർഷവും പ്രായപൂർത്തിയാകാത്തവർക്ക് 5 വർഷവും തുടരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










