ന്യൂയോര്‍ക്ക്: ചരിത്രപരമായ ബഹിരാകാശ വിക്ഷേപണത്തിന് സ്പേസ് എക്സും നാസയും സജ്ജമായി. അമേരിക്കയുടെ ബഹിരാകാശ ദൗത്യത്തിലെ മറ്റൊരു ഏടിന് ഇന്ന് തുടക്കമാകും. ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യനുമായി പോകുന്ന സ്വകാര്യ ബഹിരാകാശ വാഹനം സ്പേസ് എക്സ് ഇന്ന് അമേരിക്കൻ സമയം വൈകിട്ട് 7.30 ന് കുതിച്ചുയരും. നാസയ്ക്കും സ്പോസ് എക്സിനും നാലുപേരുടെ സംഘത്തെ അയ്യ്ക്കാന്‍ സാധിക്കുന്നത് ചരിത്രമുഹൂര്ത്തമായാണ് വിലയിരുത്തുന്നത്. നാസയുടെ ശാസ്ത്രജ്ഞരായ മൈക്കിള്‍ ഹോംപ്കിന്‍സ്, വിക്ടര്‍ ഗ്ലോവര്‍, ഷാനോന്‍ വാക്കര്‍ എന്നിവര്‍ക്കൊപ്പം ജപ്പാന്റെ സോയിച്ചി നോഗൂച്ചിയുമാണ് സംഘത്തിലുള്ളത്.
ബഹിരാകാശ വാഹനം ക്രൂ ഡ്രാഗണ്‍ 8 മണിക്കൂര്‍ സമയംകൊണ്ട് ബഹിരാകാശ നിലയ ത്തിലെത്തും. രണ്ടാം യാത്രയാണ് സ്പേസ് എക്സ് നടത്താനൊരുങ്ങുന്നത്. നിലവില്‍ 3 പേരാണ് ബഹിരാകാശ നിലയത്തിലുള്ളത്. ഇവര്‍ക്കൊപ്പം നിലവിലെ 4 പേര് ചേര്‍ന്ന് 7 പേരുടെ സംഘം അടുത്ത 6 മാസം ഗവേഷണങ്ങള്‍ തുടരും. 2021 ഏപ്രില്‍ മാസത്തോടെ മൂന്ന് പേര് ഭൂമിയിലേക്ക് മടങ്ങും. സ്പേസ് എക്സിന്റെ ആദ്യ യാത്രയില്‍ രണ്ട് പേരാണ് ബഹിരാകാശ നിലയത്തിലേക്ക് യാത്രചെയ്തത്. ബോബ് ബെഹന്‍കെന്‍, ദൗ ഹര്‍ളി എന്നിവരാണ് ആദ്യ ദൗത്യത്തില്‍ ക്ര്യൂഡ്രാഗണിന്റെ ഭാഗമായിരുന്നു.
ശനിയാഴ്ച രാത്രിയാണ് ലിഫ്റ്റോഫ് നിശ്ചയിച്ചിരുന്നത്, എന്നാൽ നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡൻസ്റ്റൈൻ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണ സൈറ്റായ സ്പേസ് എക്സ്, നാസ എന്നിവ ലക്ഷ്യമിട്ട വിക്ഷേപണ സമയം ഞായറാഴ്ച വൈകുന്നേരം 7:27 ന് ആക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









