അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2132 പേര് രോഗമുക്തി നേടുകയും ചെയ്തു.
അതേസമയം, രാജ്യത്ത് ഏഴ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 1717 ആയി. പുതുതായി 240744 പേരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
591613 പേര്‍ക്കാണ് യു.എ.ഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 570960 പേര് കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









