അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ഇനി ദൈവത്തിന്‍റെ പാതയിലാണെന്ന് പ്രഖ്യാപിച്ച മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും മോഡലും നടിയുമായ സന ഖാന്‍ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരന്‍.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ച് സന അനസിനൊപ്പം പടികള്‍ ഇറങ്ങി വരുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതുമാണ് വീഡിയോ.
‘അല്ലാഹുവിന് വേണ്ടി സ്നേഹിച്ചു, അല്ലാഹുവിന് വേണ്ടി വിവാഹം കഴിച്ചു, ഇഹലോകത്തും സ്വര്‍ഗത്തിലും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കുമാറാകട്ടെ’; എന്നാണ് വിവാഹ ഫോട്ടോ പങ്കുവെച്ച് സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിര്‍ത്തിയെന്നും ഇനി ജീവിതം ദൈവത്തിന്‍റെ പാതയിലാണെന്നും നടി പ്രഖ്യാപിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്‍റെ പുതിയ ജീവിതമെന്ന് സന കുറിപ്പില്‍ വ്യക്തമാക്കി.
വിനോദ വ്യവസായം തനിക്ക് സമ്ബത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന്‍ ഭൂമിയിലേക്ക് വന്നതിന്‍റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്നും സന കൂട്ടിച്ചേര്‍ത്തു.
വിനോദ വ്യവസായം ഉപേക്ഷിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഒരു നീണ്ട കുറിപ്പ് പോസ്റ്റുചെയ്യാൻ കഴിഞ്ഞ മാസം സന ഖാൻ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു . സിനിമാ വ്യവസായം തനിക്ക് “എല്ലാത്തരം പ്രശസ്തിയും ബഹുമാനവും സമ്പത്തും” നൽകിയിട്ടുണ്ടെന്നും എന്നാൽ “സമ്പത്തും പ്രശസ്തിയും” തന്റെ ഏക ലക്ഷ്യമാക്കരുതെന്നും അവർ തിരിച്ചറിഞ്ഞു. ഇനി മുതൽ താൻ മാനവികതയെ സേവിക്കുകയും സ്രഷ്ടാവിന്റെ ക്രമം പാലിക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.


https://www.instagram.com/p/CH2kT2Tn8CF/?utm_source=ig_web_copy_link
https://www.instagram.com/p/CH4hubAgXTa/?utm_source=ig_web_copy_link
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









