Thursday, July 23, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

പല്ല് പുളിപ്പ്; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

by PressLive TV
July 27, 2021, 3:52 PM
in Life
59 0
0

പല്ലുവേദന കഴിഞ്ഞാല്‍, ദന്തരോഗവിദഗ്ദ്ധനെ ഏറ്റവും അധികം സമീപിക്കുന്നത് പല്ലുപുളിക്കുന്നു എന്ന പരാതിയുമായിട്ടാവും. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്‍ മധുരമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നതായും പറയാറുണ്ട്. പലരും പരസ്യങ്ങളില്‍ കാണുന്ന സെന്‍സിറ്റിവിറ്റി ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ ശാശ്വതപരിഹാരം ലഭിക്കുന്നുള്ളൂ.

കാരണങ്ങൾ…

പല്ലുപുളിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. താപം, മര്‍ദ്ദം, സ്പര്‍ശനം, രസം തുടങ്ങി പല്ലിനെ ബാധിക്കുന്ന ഉദ്ദീപനങ്ങളെല്ലാം പല്ലുപുളിപ്പുണ്ടാക്കാം. ഇത്തരം ഉദ്ദീപനങ്ങള്‍ പല്ലിന്റെ ഉള്‍ക്കാമ്പായ ദന്തവസ്തുവിനുള്ളിലെ (ഡെന്റിന്‍) സൂക്ഷ്മ ശൃംഖലയായ ദന്തവസ്തു വ്യൂഹം അഥവാ ഡെന്റിനല്‍ ട്യൂബൂള്‍സിനെ ബാധിക്കുന്നു. ഇത് ട്യൂബൂള്‍സിന്റെ വ്യാസം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഉദ്ദീപനവസ്തുക്കള്‍ പല്ലിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വേദനയുണ്ടാക്കുന്ന നാഡീവ്യൂഹം ഒരു പ്രത്യേകതരം വേദന പുറപ്പെടുവിക്കുന്നു. ഇത് പുളിപ്പായി അനുഭവപ്പെടുന്നു.

ദന്തമജ്ജ വീക്കം…

പല്ലിന്റെ ഉള്‍ഭാഗത്തെ ദന്തമജ്ജ അഥവാ പള്‍പ്പ് വരെ ദന്തക്ഷയം വ്യാപിക്കുമ്പോഴാണ് ദന്തമജ്ജ വീക്കം (പള്‍പ്പിറ്റിസ്) ഉണ്ടാകുന്നത്. ദന്തക്ഷയം തുടക്കത്തില്‍ ഇനാമല്‍, പീന്നീട് ദന്തവസ്തു, തുടര്‍ന്ന് ദന്തമജ്ജ വരെ എത്തുന്നു. പല്ലിന്റെ ക്രൗണ്‍ ഭാഗത്താണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. വേരിന്റെ ഭാഗത്താവട്ടെ, ദന്തവസ്തു നശിക്കുമ്പോള്‍ അടിയിലുള്ള സിമന്റ് എന്ന വസ്തു പുറത്തേക്ക് എത്തുന്നു. ഇവയില്‍ കാറ്റേല്‍ക്കുമ്പോഴോ തണുത്തതും ചൂടുള്ളതുമായ ഭക്ഷണം തട്ടുകയോ ചെയ്യുമ്പോള്‍ അസഹനീയമായ പുളിപ്പ് അനുഭവപ്പെടുന്നു. ദന്തക്ഷയത്തിന് തുടക്കത്തില്‍ത്തന്നെ ദന്തരോഗ വിദഗ്ദ്ധനെ കണ്ട് ശരിയായ ചികിത്സ തേടിയാല്‍ ദന്തമജ്ജ വീക്കത്തില്‍ എത്താതെ നോക്കാം.

മോണരോഗം…

മോണരോഗവും പുളിപ്പുണ്ടാക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് മോണയുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനം. ഇതിനു പല കാരണങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ബ്രഷ് ചെയ്യുന്ന രീതിയാണ്. കടുപ്പമുള്ള ബ്രഷ് കൊണ്ട് ദീര്‍ഘനേരം ബ്രഷ് ചെയ്താല്‍ പല്ല് തേയുന്നതിനും അതിലൂടെ പുളിപ്പിനും കാരണമാവുന്നു. അതിനാല്‍, മൃദുവായ ബ്രഷ് ഉപയോഗിച്ച് ശരിയായ രീതില്‍ മൂന്നു മിനിട്ട് വീതം രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നതാണ് ഉചിതം.

ദു:ശീലങ്ങള്‍…

ചില ദു:ശീലങ്ങളും പ്രശ്‌നമാണ്. മുറുക്ക്, പുകവലി, ഉറക്കത്തില്‍ പല്ലിറുമ്മുന്നശീലം തുടങ്ങിയവയും പല്ലില്‍ തേയ്മാനം ഉണ്ടാക്കും. ഇത് ഭാവിയില്‍ പുളിപ്പിന് കാരണമായേക്കാം.

ഗര്‍ഭകാലത്തെ ഛര്‍ദ്ദി…

ഗര്‍ഭിണികളിലെ ഛര്‍ദ്ദിയും വില്ലനാവും. ഛര്‍ദ്ദിക്കുമ്പോള്‍ അമ്ലാംശം മുന്‍പല്ലുകളുടെ ഉള്‍ഭാഗത്ത് അടിയും. അമ്ലാംശം സ്ഥിരമായി അടിയുമ്പോള്‍ അത് പല്ല് ദ്രവിക്കുന്നതിനു കാരണമാകുകയും ചെയ്യും.

കോള കുടിച്ചാല്‍ …

അച്ചാര്‍, നാരങ്ങവെള്ളം, സോഡ, കോള, മറ്റു കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗവും പല്ല് ദ്രവിക്കാനും, അതുവഴി പല്ല് പുളിപ്പിലേക്കും നയിക്കും. അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിച്ചാല്‍ അര മണിക്കൂര്‍ നേരം പല്ല് തേയ്ക്കുകയോ വായ കഴുകുകയോ ചെയ്യരുത്. കാരണം അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിക്കുമ്പോള്‍ പല്ല് ചെറുതായി ദ്രവിക്കും. പ്രതിപ്രവര്‍ത്തനത്തിലൂടെ ഇതിനെ ശരീരം സ്വയം ശരിയാക്കാന്‍ ശ്രമിക്കും. ഈ സമയം പല്ല് തേയ്ക്കുകയോ, വായ കഴുകുകയോ ചെയ്താല്‍ അത് ഈ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.

അറിയേണ്ടത്…

  • ദന്തശുചിത്വം ഉറപ്പുവരുത്തുക.
  • ദിവസവും രണ്ടു നേരം, മൂന്നു മിനിട്ട് വീതം പല്ലുതേയ്ക്കണം.
  • മൃദുവായ ബ്രഷ് ഉപയോഗിക്കണം.
  • തേയ്മാന സാധ്യത കുറഞ്ഞ ജെല്‍ അല്ലാത്ത, വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉള്ള ക്രീം പേസ്റ്റുകള്‍ തെരഞ്ഞെടുക്കണം. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ വെട്ടിത്തിളങ്ങുന്ന പേസ്റ്റുകള്‍ ഒഴിവാക്കുക.
  • അമര്‍ത്തി ബ്രഷ് ചെയ്യരുത്.
  • പുകവലി, പല്ലിന്റെ ഇടയില്‍ പല്ലുകുത്തിയോ, മറ്റു വസ്തുക്കളോ തിരുകി കയറ്റല്‍, പല്ലു കൊണ്ട് പൗഡര്‍ ടിന്‍, ബോട്ടിലുകളുടെ അടപ്പുകള്‍, സേഫ്റ്റി പിന്‍ തുടങ്ങിയവ കടിച്ചുതുറക്കുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.
  • ഗര്‍ഭകാലത്ത് ദന്തശുചിത്വം ഉറപ്പു വരുത്തുക. മോണരോഗ വിദഗ്ദ്ധന്റെ സേവനം ലഭ്യമാക്കുകയും വേണം.
  • അമിത മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം, ഭയം എന്നിവ ഒഴിവാക്കുക. ഇത് വയറിലെ അമ്ലാംശം കൂട്ടി അള്‍സറുകള്‍ക്കും ആമാശയ ഭിത്തിയില്‍ വിള്ളലുണ്ടാകുകയും ആമാശയ രസം വായിലേക്കെത്തുന്ന റിഫ്‌ളക്‌സ് ഈസോഫാഗിയല്‍ രോഗത്തിനും കാരണമാകും. ഗ്യാസ്ട്രബില്‍ ഉള്ളവര്‍ അതിനുള്ള ചികിത്സയും തേടണം.
  • അമ്ലാംശമുള്ള പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ ഉപയോഗം മിതപ്പെടുത്തുക.
  • രോഗകാരണവും രോഗതീവ്രതയും അനുസരിച്ച് ദന്തരോഗ വിദഗ്ദ്ധന്‍ അനുയോജ്യമായ ചികിത്സ നിര്‍ദ്ദേശിക്കും.

ചികിത്സാരീതികൾ…

  1. പുളിപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഡീസെൻസിറ്റയിസിംഗ് ടൂത്ത് പേസ്റ്റുകൾ (ഇവയിൽ നൊവാമിൻ, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ ഘടകങ്ങൾ ഉണ്ടാവും)
    2.തേയ്മാനം വന്ന ഭാഗത്ത് പല്ലിന്റെ നിറത്തിലുള്ള ഫില്ലിംഗ് ചെയ്യുക
  2. ചില സന്ദർഭങ്ങളിൽ റൂട്ട് കനാൽ ചികിത്സ ചെയ്യുക
  3. മോണ കീഴ്പോട്ടിറങ്ങിയവരിൽ മോണയിൽ ചെയ്യുന്ന മ്യൂക്കോജിഞ്ചൈവൽ ശസ്ത്രക്രിയ 5.ലേസർ ഉപയോഗിച്ചുള്ള ചികിത്സാരീതി
  4. വൈദ്യുതതരംഗങ്ങൾ പ്രത്യേകതരം രാസപദാർത്ഥത്തിലൂടെ കടത്തിവിട്ട് ദന്തവസ്തുവിനുളളിലെ ചെറുകുഴലുകളെ അടച്ചെടുക്കുന്ന അയണ്ടോഫോറസിസ് ചികിത്സാരീതിയും ലഭ്യമാണ്. ഇത് വളരെയേറെ ഫലപ്രദമാണ്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Health Fitness#Health Tips#Lifestyle

Related Posts

കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം
Entertainment

കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം

July 15, 2026
പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!
Entertainment

പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!

July 12, 2026
സ്ട്രെസ് കൂടുന്നുണ്ടോ? ശരീരത്തിലെ മഗ്നീഷ്യം കുറവ് തിരിച്ചറിയാൻ ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
Entertainment

സ്ട്രെസ് കൂടുന്നുണ്ടോ? ശരീരത്തിലെ മഗ്നീഷ്യം കുറവ് തിരിച്ചറിയാൻ ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

June 29, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

July 22, 2026
കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

July 22, 2026
ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്

ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്

July 21, 2026
സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു

സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു

July 18, 2026

Recent News

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

July 22, 2026
കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

July 22, 2026
ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്

ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്

July 21, 2026
സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു

സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു

July 18, 2026
PressLive TV

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

July 22, 2026
കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

July 22, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.