കോഴിക്കോട്: 2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷന്റെ വീ ലിഫ്റ്റ് സമഗ്ര തൊഴിൽ പദ്ധതിയിലൂടെ 3070 പേർക്ക് തൊഴിൽ ലഭിച്ചു. 1090 സ്ത്രീകൾക്കും 1980 പുരുഷന്മാർക്കും വിവിധ മേഖലകളിൽ തൊഴിൽ ലഭിച്ചു. ഏഴ് മാസം കൊണ്ടാണ് നിരവധി പേർക്ക് ജോലി ലഭിച്ചത്.
95.43 കോടിയുടെ നിക്ഷേപം ഇതുവഴി വന്നതായി കണക്കാക്കുന്നു. സംരംഭകന് 20 ശതമാനം, ബാങ്ക് 80 ശതമാനം എന്നിങ്ങനെയാണ് പണം പണം ലഭിക്കുക. ഈ വിധമാണ് ഇത്രയും തുക നിക്ഷേപം വന്നതായി കണക്കാക്കുകയെന്ന് കോര്പറേഷന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. ദിവാകരന് അറിയിച്ചു. പദ്ധതി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് കോര്പറേഷന് കൗണ്‍സില്‍ അംഗീകരിച്ചു.
ഉൽപ്പാദന മേഖല, സേവന മേഖല, വ്യാപാര മേഖല തുടങ്ങി വിവിധ മേഖലകളിൽ പദ്ധതിക്ക് പണം എത്തിയതായി കണക്കാക്കുന്നു.ഏപ്രിലിലാണ് വീ ലിഫ്റ്റ് പദ്ധതി ആരംഭിച്ചത്. വ്യവസായ വകുപ്പ് വഴി 2699 ഉം കുടുംബശ്രീ വഴി 371 ഉം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായാണ് കണക്ക്.
തൊഴില്‍ കിട്ടിയതില്‍ 1106 പേര്‍ക്ക് കച്ചവടമേഖലയിലാണ് അവസരം ലഭിച്ചത്. വ്യവസായ വകുപ്പ് വഴി 1134 സംരംഭങ്ങളും കുടുംബശ്രീയിലൂടെ 133 എണ്ണവും തുടങ്ങി. കുടുംബശ്രീയുടെ നൈപുണ്യ പരിശീലനം വഴി വിവിധ കോഴ്സുകളില്‍ പരിശീലനം കൊടുത്തുവരുന്നു. വെയര്‍ ഹൗസില്‍ പാക്കിങ്ങിന് 56 ആള്‍ക്കും അക്കൗണ്ടിങ്ങിന് 22 പേര്‍ക്കും പഞ്ചകര്‍മ ടെക്നീഷ്യനായി 56 പേരും പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം പഞ്ചകര്‍മ, ഇലക്ട്രീഷ്യന്, അക്കൗണ്ടന്റ് തസ്തികയില്‍ 52 പേര്‍ക്ക് നിയമനം കിട്ടി. ഈ കൊല്ലം സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംരംഭങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനായി മാത്രം പ്ലാന്‍ പദ്ധതിയില്‍ 1.8 കോടി രൂപ നഗരസഭ വകയിരുത്തിയിരുന്നു.
ഹെല്പ് ഡെസ്കില്‍ സഹായങ്ങള്‍ കൈയെത്തും ദൂരത്ത്
2022-23 സാമ്ബത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നഗരസഭ നടപ്പാക്കുന്ന ‘വി ലിഫ്റ്റ്’ സമഗ്ര തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായുള്ള ഹെല്പ് ഡെസ്കില്‍ സഹായങ്ങള്‍ എളുപ്പം കിട്ടും. നഗരസഭ ഓഫിസിന്റെ താഴെനിലയില്‍ സംരംഭകര്‍ക്ക് സഹായകരമാകുന്നവിധം സംശയ നിവാരണത്തിനും മറ്റു സാങ്കേതിക സഹായങ്ങള്‍ക്കും വേണ്ടിയാണ് ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്.
ഈ സംരംഭകവര്ഷംതന്നെ നഗരത്തില്‍ 2850 സംരംഭങ്ങള്‍ ആരംഭിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ ലൈസന്‍സ്, ലോണ്‍, കെ.എസ്.ഡബ്ല്യു, ഐ.എഫ്.ടി അപേക്ഷ നല്കല്, ഉദ്യം രജിസ്ട്രേഷന്, എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷന്, മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവക്ക് ഹെല്പ് ഡെസ്കുമായി ബന്ധപ്പെടാം.
സംരംഭകരാകാന്‍ താല്പര്യമുള്ളവര്ക്ക് ഓഫിസ് സമയത്തോ ഫോണ്‍ നമ്ബറിലോ ഹെല്പ് ഡെസ്കില്‍ നിയോഗിച്ച വ്യവസായ വകുപ്പ് ഇന്റേണ്‍സിന്റെ ഫോണ്‍ നമ്ബറിലോ ബന്ധപ്പെടാം. സംരംഭകവര്‍ഷമായി കൊണ്ടാടുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് നഗരത്തിലും സംരംഭങ്ങള്‍ തുടങ്ങുന്നവരെ സഹായിക്കാനുള്ള പ്രത്യേക ജീവനക്കാരെ നിയമിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.