വിമാനത്തില്‍ യാത്ര ചെയ്യാൻ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്ന പരാതിയില്‍ സ്പൈസ് ജെറ്റ് നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ഉമ്മയോടൊപ്പം ഉംറക്ക് പോയ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. പ്രായപൂർത്തിയായവർക്കുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും യാത്രയിൽ സീറ്റ് അനുവദിച്ചില്ലെന്ന് കാണിച്ച് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഈ മാസം 12ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് പരാതിക്കടിസ്ഥാനമായ സംഭവം ഉണ്ടായത്. ഉമ്മയ്ക്കൊപ്പം ഉംറയ്ക്കായി യാത്ര ചെയ്ത സൈഹ എന്ന രണ്ടുവയസ്സുള്ള കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്നായിരുന്നു പരാതി. മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും ബോർഡിംഗ് പാസിൽ സീറ്റ് നമ്പർ ഉണ്ടായിരുന്നിട്ടും കുട്ടിക്ക് സീറ്റ് അനുവദിച്ചില്ല. ഇക്കാര്യം വിമാനത്തിൽ വച്ച് ജീവനക്കാരെ അറിയിച്ചെങ്കിലും മോശം അനുഭവം ഉണ്ടായതായി ഉമ്മ പരാതിയിൽ പറഞ്ഞിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.