വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ടുപേർ മരിച്ചു. തോക്കുധാരികളിൽ ഒരാളെ പോലീസ് വെടിവച്ചു കൊന്നു. ഒരു പോലീസുകാരനടക്കം നിരവധി പേർക്ക് പരിക്കേറ്റതായും ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഭീകര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. രാത്രി എട്ട് മണിക്ക് ശേഷമാണ് വിയന്നയിലെ തെരുവുകളില്‍ വെടിവെപ്പുണ്ടായത്. റോഡിലൂടെ നടന്ന് അജ്ഞാതര്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
“തലസ്ഥാനത്ത് ഭീകരാക്രമണത്തിന് നമ്മള്‍ ഇരകളായിരിക്കുകയാണ്. ആക്രമണം തുടരുന്നു. അക്രമികളില്‍ ഒരാളെ വധിച്ചെങ്കിലും പലയിടങ്ങളിലും അവര്‍ ഇപ്പോഴുമുണ്ട്. തീവ്രവാദം കൊണ്ട് നമ്മളെ ഭീഷണിപ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ല. എല്ലാവിധത്തിലും ഈ ആക്രമണങ്ങളെ നേരിടും” എന്നാണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞത്.
കോവിഡിനെത്തുടർന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ക്ഡൗണിന് മുന്നോടിയായി വിയന്നയിലെ കഫേകളിലേക്കും റെസ്റ്റോറന്റുകളിലേക്കും എത്തുന്ന ആളുകൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർത്തു. ആറ് സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. അടച്ചുപൂട്ടലിന് തൊട്ടുമുമ്പ് ആളുകൾ കൂട്ടത്തോടെ തെരുവുകളിലേക്ക് ഒഴുകിയെത്തിയിരുന്നു.
ആഭ്യന്തര സെക്രട്ടറി കാൾ നെഹ്മർ സംഭവത്തെ തീവ്രവാദ ആക്രമണം എന്ന് വിശേഷിപ്പിക്കുകയും നഗരവാസികളോട് വീട്ടിൽ താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്തെ പ്രശസ്തമായ സിനഗോഗിന് സമീപമാണ് ആക്രമണമുണ്ടായത്. ഇവിടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന സിനഗോഗ് ലക്ഷ്യമിട്ടുള്ള ആക്രമണമാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് വിയന്നയിലെ ജൂത തലവന്‍ ഓസ്‌കര്‍ ഡച്ച് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








