ന്യൂയോര്‍ക്ക്: അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയെന്ന റെക്കോര്‍ഡ് ജോ ബൈഡനെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയാണ് ചരിത്ര നേട്ടത്തില്‍ ബൈഡന്‍ പിന്തള്ളിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ പബ്ലിക്ക് റേഡിയോയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ ദിവസത്തെ കണക്കനുസരിച്ച് ഏതാണ്ട് 70.7 ദശലക്ഷം വോട്ടുകള്‍ ബൈഡന്‍ നേടിയിട്ടുണ്ട്. 2008ല്‍ ഒബാമ നേടിയ വോട്ടുകളേക്കാള്‍ 300,000 വോട്ടുകള്‍ അധികമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2008ല്‍ ഒബാമ നേടിയ 69,498,516 പോപ്പുലര്‍ വോട്ടുകളുടെ റെക്കോര്‍ഡ് ബൈഡന്‍ മറികടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബൈഡന്‍ ഇഞ്ചോടിഞ്ചാണ് പോരാടുന്നത്. നിലവില്‍ ട്രംപിനേക്കാള്‍ 2.7 ദശലക്ഷം പോപ്പുലര്‍ വോട്ടുകള്‍ അധികം ബൈഡനുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
നിലവില്‍ 64 ശതമാനം വോട്ടുകളാണ് എണ്ണിക്കഴിഞ്ഞിട്ടുള്ളത്. കാലിഫോര്‍ണിയ അടക്കമുള്ള സംസ്ഥാനങ്ങളിലെ വോട്ടുകള്‍ ഇനി എണ്ണാനുണ്ട്.
അതിനിടെ ട്രംപും ഒബാമയുടെ റെക്കോര്‍ഡിന് അരികെ ബുധനാഴ്ച എത്തിയിരുന്നു. 67.32 ദശലക്ഷം വോട്ടുകളാണ് ട്രംപ് നേടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








