മിക്ക കറികളിലും ഉപയോഗിച്ച് വരുന്ന ഭക്ഷണ വസ്തുവാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും ചില ദോഷവശങ്ങളും അതിനുണ്ട്. അമിതമായ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് ചില പാർശ്വഫലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. വെളുത്തുള്ളി അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന ചില പാർശ്വഫലങ്ങളെ കുറിച്ചാണ് പറയുന്നത്..
വെളുത്തുള്ളി അമിതമായി കഴിക്കുന്നത് രക്തസ്രാവം, വയറിളക്കം, കരൾ തകരാറുകൾ, ഛർദ്ദി, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വെളുത്തുള്ളിയുടെ അമിത ഉപയോഗം കരളിനെ ബാധിച്ചേക്കാം. വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ചിലർക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കും. വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവ ഉൾപ്പെടുന്നു. വെളുത്തുള്ളിയിൽ സൾഫർ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ വായ്നാറ്റം ഉണ്ടാക്കാം. വലിയ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് വായ്നാറ്റത്തിന് കാരണമാകും.
വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ വെളുത്തുള്ളിയുടെ അമിതമായ ഉപയോഗം നെഞ്ചെരിച്ചിലും ഉണ്ടാക്കും. അസിഡിറ്റി പ്രശ്‌നങ്ങൾ ഉള്ളവർ വെളുത്തുള്ളിയുടെ ഉപയോഗം ഒഴിവാക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







