കോഴിക്കോട്: ആറു മുതല്‍ സോഡയുടെ വില എട്ടു രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനം. മാനുഫാക്ചറേഴ്സ് ഓഫ് സോഡ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്സ് കേരള (മാസ് കേരള) കോഴിക്കോട് ജില്ല ജനറല്‍ ബോഡി യോഗത്തിന്‍റേതാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വില വര്‍ധന സോഡ ഉല്‍പാദന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഫുഡ് സേഫ്റ്റി വകുപ്പിനു കീഴില്‍ നടത്തിയ ഫോസ്റ്റാക് പരിശീലന ക്ലാസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ യോഗത്തില്‍ ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സോഡ ഉല്‍പാദകര്‍ക്ക് വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് പി.കെ. ശ്രീരഞ്ജനന്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് താലൂക്ക് പ്രസിഡന്‍റ് എം. ലോയാറീസ്, എക്സിക്യൂട്ടിവ് അംഗം സന്തോഷ് കുമാര്‍ കളത്തില്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി സി. ചന്ദ്രദാസ് സ്വാഗതവും കോഴിക്കോട് താലൂക്ക് സെക്രട്ടറി എം.പി. പ്രദീപ് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







