കൗമാരപ്രായത്തില്‍ തന്നെയും കുടുംബത്തെയും അറിയുന്ന ഒരാൾ ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്. തിങ്കളാഴ്ചയാണ് ഇറാ ഖാന് വിവാദമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഇറാ ഖാന് മനസു തുറന്നത്. തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തിരിച്ചറിയാന്‍ ഒരു വര്‍ഷമെടുത്തെന്നും അതിനു ശേഷം തന്റെ അച്ഛനായ ആമിറിനോടും അമ്മ റീനയോടും ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞെന്നും ഇറാ ഖാന് വ്യക്തമാക്കുന്നു.
‘എനിക്ക് 14 വയസുള്ളപ്പോള്‍ ഞാന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. അല്പം വിചിത്രമായ സാഹചര്യമായിരുന്നു അത്. അവര്‍ എന്തായിരുന്നു ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്നെനിക്കറിയില്ല.
എനിക്ക് കുറച്ച് അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാമെന്ന് എനിക്ക് ഉറപ്പാക്കാന്‍ ഒരു വര്‍ഷമെടുത്തു’ – ഇറാ ഖാന് പറഞ്ഞു.
“ഞാന്‍ ഉടനെ തന്നെ എന്റെ മാതാപിതാക്കള്‍ക്ക് ഒരു ഇ-മെയില്‍ അയച്ചു. അങ്ങനെ ആ അവസ്ഥയില്‍ നിന്ന് പുറത്തു കടന്നു. അതില്‍ നിന്ന് പുറത്തു കടന്നതിനു ശേഷം എനിക്ക് ഇത് മോശമായി തോന്നിയില്ല. ഞാന്‍ ഭയപ്പെട്ടില്ല. ഇത് എനിക്ക് ഇനി സംഭവിക്കില്ലെന്നും അത് കഴിഞ്ഞതായും എനിക്ക് തോന്നി. ഞാന്‍ മുന്നോട്ട് പോയി” – ഇറാ പറഞ്ഞു.
ക്ലിനിക്കല്‍ ഡിപ്രഷനുമായുള്ള തന്റെ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് ഇറാ ഖാന് തുറന്നു സംസാരിച്ചത്. വീഡിയോയില്‍ തന്റെ ജീവിത്തിലെ മൂന്ന് പ്രധാനപ്പെട്ട, തന്നെ ബാധിച്ച ജീവിതാനുഭവങ്ങളെക്കുറിച്ച് ഇറാ സംസാരിച്ചു.
https://www.instagram.com/tv/CHCR9zfgB2K/?utm_source=ig_embed
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









