ബോളിവുഡ് താരം സൽമാൻ ഖാന് മഹാരാഷ്ട്ര സർക്കാർ വൈ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ട്. വധഭീഷണി നിലനിൽക്കുന്നതിനാലാണ് സൽമാന്റെ സുരക്ഷ ശക്തിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പഞ്ചാബ് ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിനു പിന്നിൽ ജയിലിൽ അടയ്ക്കപ്പെട്ട ലോറൻസ് ബിഷ്ണോയ് സംഘത്തിൽനിന്ന് സൽമാന് ഭീഷണിസന്ദേശങ്ങൾ വന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് സൽമാന്റെ സുരക്ഷ മുംബൈ പൊലീസ് ശക്തിപ്പെടുത്തുകയും ചെയ്തു. സ്വയരക്ഷയ്ക്കു തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസിന് അനുമതിയും നൽകിയിരുന്നു. നടന്മാരായ അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്ക് എക്സ് കാറ്റഗറി സുരക്ഷയും സർക്കാർ അനുവദിച്ചതായി റിപ്പോർട്ടുണ്ട്. ഇപ്പോൾ താരത്തിന് വൈ പ്ലസ് സുരക്ഷ നൽകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







