മോസ്കോ: ദീർഘകാല റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്ത വർഷം സ്ഥാനമൊഴിയാൻ ഒരുങ്ങുന്നു. പാർക്കിൻസൺസ് രോഗം ബാധിച്ച പുടിൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സ്ഥാനമൊഴിയുകയാണെന്നാണ് റിപ്പോർട്ട്. 68 കാരനായ പുടിനോട് കുടുംബാംഗങ്ങൾ പൊതു രംഗത്ത് നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റഷ്യൻ രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു.
37 കാരിയായ കാമുകി അലീന കബേവയും രണ്ട് പെൺമക്കളും പുടിനെ രാജിവയ്ക്കാൻ നിർബന്ധിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ പുടിൻ അധികാര കൈമാറ്റം പ്രഖ്യാപിക്കും.
പാർക്കിൻസൺസ് രോഗം പുടിന് അടുത്തിടെ കണ്ടെത്തിയിരുന്നു. പേനയുൾപ്പെടെയുള്ള വസ്തുക്കള്‍ മുറുകെ പിടിക്കുമ്പോള്‍ വേദനയും ചലിക്കാൻ ബുദ്ധിമുട്ടും കണ്ടെത്തിയതിനെത്തുടർന്നാണ് പുടിന് പാർക്കിൻസൺസ് രോഗം കണ്ടെത്തിയത്.
മുൻ പ്രസിഡന്റുമാർക്ക് ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്ന് ആജീവനാന്ത സംരക്ഷണം നൽകുന്ന നിയമനിർമ്മാണം റഷ്യൻ പാർലമെന്റ് പരിഗണിക്കുന്നതിനിടയിലാണ് പുടിന്റെ രാജി സംബന്ധിച്ച ഊഹാപോഹങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








