മാവൂർ: സൂപ്പർമാർക്കറ്റിന്റെ പൂട്ട് തകർത്ത് 65,000 രൂപ കവർന്നു. മാവൂർ-കൂളിമാട് റോഡിൽ മത്സ്യ-മാംസ മാർക്കറ്റിന് സമീപം മാളിയേക്കൽ അബ്ദുസ്സമദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന 65,000 രൂപ അപഹരിച്ചു. രാവിലെ കട തുറക്കാൻ ഉടമ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
മോഷണത്തിന്റെ ദൃശ്യം കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 2.30ന് കടയിൽ കയറിയ മോഷ്ടാവ് മോഷണം നടത്തുന്നത് ദൃശ്യത്തിലുണ്ട്. മുഖം മറച്ചിരിക്കുന്നതിനാൽ ആളെ വ്യക്തമല്ല. മോഷണത്തിന് ശേഷം ഇയാൾ ഗ്രാസിം ഫാക്ടറിയുടെ ഭാഗത്തേക്ക് പോകുന്നത് മറ്റൊരു കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. കയ്യുറകൾ ഉപയോഗിച്ചായിരുന്നു കവർച്ച. മാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കടയുടമയുടെ പരാതിയിൽ മാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







